Tuesday, January 16, 2007

കൊല ചെയ്യപ്പെടുന്ന മണ്ടത്തരങ്ങള്‍

ഇവിടെ വ്യക്തിഹത്യ തുടങ്ങുന്നത് ഈ വ്യക്തിയുടെ വാര്‍ദ്ധക്യം കാണിച്ചു മനസു തളര്‍ത്തിയിട്ടാണ്.


ഇത് എന്റെ പ്രിയപ്പെട്ട ഒരു ബ്ലോഗ്ഗര്‍ 50 വര്‍ഷത്തിനുശേഷമുള്ള കാഴ്ചയാണ്. തന്റെ വാര്‍ദ്ധക്യത്തില്‍ പോലും ആര്‍ക്കിട്ട് പണിയും എന്നതാണ് ഇദ്ദേഹം മനസില്‍ മെനയുക. (ഞാന്‍ അത്രയൊന്നും കാലം ജീവിച്ചിരിക്കാത്തതുകൊണ്ട് എന്റെ നേരേ ആയിരിക്കില്ല ആ നരകയറിയ പാര. പച്ചാളത്തിനെ പോലുള്ള കുഞ്ഞുപിള്ളാരേ.. ജാഗ്രതൈ!)


ഇനി വ്യക്തിയിലേക്ക്;

രണ്ടായിരത്തി അഞ്ചിലെ ഓഗസ്റ്റില്‍ നാട്ടുവഴി എന്ന എന്റെ പോസ്റ്റില്‍ വന്ന് “പഴയ എന്തിനേയോ ഓര്‍മ്മിപ്പിച്ചുകൊണ്ട് എങ്ങോട്ടൊക്കെയോ കൂട്ടിക്കൊണ്ടു പോകുന്ന ഒരു ചിത്രം. ചിത്രത്തിലെ വഴിയിലൂടെ നടക്കാന്‍ കൊതി തൊന്നുന്നു.“ എന്ന് ആദ്യ കമന്റുവയ്ക്കുമ്പോഴാണ് ഈ വ്യക്തിയെ ഞാന്‍ ആദ്യമായി ബ്ലോഗില്‍ കാണുന്നത്. അന്നു തന്നെ എനിക്കിട്ടൊരു താങ്ങും താങ്ങി. ഇതൊക്കെ ക്യാമറയുടെ കഴിവല്ലേ എന്ന അര്‍ഥത്തില്‍ “കുമാറിന്റെ ക്യാമറ ഏതാ?“. അന്നേ ഈ വ്യക്തിയെ ഞാന്‍ നോട്ടമിട്ടു.

“ഞാനും എന്റെ മണ്ടത്തരങ്ങളും. ബ്ലോഗ്ഗറിന് തല കറങ്ങുന്ന വരെ എന്നെ പറ്റി എനിക്ക് സംസാരിച്ചു കൊണ്ടിരിക്കാന്‍ ഒരിടം.“ എന്ന് സ്വന്തം ബ്ലോഗില്‍ എഴുതിവച്ചപ്പോള്‍ ആളിനെ ഞാന്‍ അളന്നു. ഇപ്പോഴും അളന്നുകൊണ്ടിരിക്കുന്നു. നിന്നു തരാതെ അവനും നടക്കുന്നു. മണ്ടത്തരങ്ങള്‍ ഒരു മുന്‍‌കൂര്‍ ജാമ്യമായി നെറ്റിലും നെറ്റിയിലും കൊണ്ടുനടക്കുന്നവന്‍.


ഒരു തികഞ്ഞ സംഘാടകന്‍, എനര്‍ജ്ജി സ്രോതസ് എന്നൊക്കെ പറഞ്ഞാല്‍ അതൊക്കെ വായിക്കുമ്പോള്‍ അവനു അഹങ്കാരമായിപോകും.ബ്ലോഗില്‍ ഒരു സമയം രണ്ട് അഹങ്കാരികള്‍ വേണ്ടേന്നുള്ളതുകൊണ്ട്. ഞാന്‍ അങ്ങനെ ഒന്നും പറയുന്നില്ല. മാത്രമല്ല മണ്ടനു അഹങ്കാരം വന്നാല്‍ കുതിരയ്ക്ക് കൊമ്പുകിട്ടിയ അവസ്ഥയാണ്. അങ്ങനെ അല്ലേ നിലാവത്തഴിച്ചുവിട്ട വക്കാരി?


50 വയസായ അമ്മാവന്മാരുടെ പക്വതയിലാണ് മണ്ടത്തരങ്ങള്‍ പോലും എഴുന്നള്ളിക്കുക. മീറ്റ് എവിടെ ഉണ്ടെങ്കിലും (മാംസം അല്ല) അവിടെ പറന്നെത്തും. ‘അഴിമുഖത്തു പറന്നുവീണ ഗരുഢനെപോലെ മീറ്റിലെ ഹീറോയാകും കഴുകനെ പോലെ’ എന്ന ഗാനം പിന്നണിയില്‍!.
എന്തിനധികം പറയുന്നു, യൂ യേ യീ മീറ്റിനു കേരളത്തിന്റെ പ്രതിനിധിയായി എന്നെ ഒന്നു
നോമിനേറ്റ് ചെയ്യൂ, എനിക്കൊരു വിസിറ്റ് വിസ തരപ്പെടുത്തി തരൂ എന്ന് വിലപിച്ചുനടന്നവനാണ് കഥാപാത്രം‍.
പാവമാണ്! പാരയാണ്!! (എന്നെപോലെ ചിലര്‍ക്ക്, ഇല്ലേ ദില്‍ബൂ..?)


ചാറ്റില്‍ കിടന്നു തല്ലു കൂടുമ്പോള്‍ കുനിച്ചുനിര്‍ത്തി ഇടിക്കാന്‍ തോന്നും. നേരിട്ട് സംസാരിക്കുമ്പോള്‍ ഒരു കുഞ്ഞനിയനെ പോലെയും. അങ്ങനെ തോന്നിയ നിമിഷത്തിലാണ് ഈ ചിത്രങ്ങള്‍ ഞാന്‍ എടുത്തത്. മണ്ടത്തരം പോലെ നിഷ്കളങ്കതയും ഒരു ആവരണമായി കൊണ്ടു നടക്കുന്നവന്‍.


വ്യക്തി ഹത്യ തുടങ്ങാന്‍ പോകുമ്പോള്‍ ആദ്യം ഈ മുഖം മനസില്‍ വന്നത്. അതിന്റെ ഉള്ളിലുള്ള മനസിനെ അറിയാം എന്നുള്ളതുകൊണ്ടാണ്. അതിന്റെ വികാസങ്ങള്‍ അറിയാവുന്നതുകൊണ്ടാണ്. ആ വ്യക്തിക്ക് എന്നെ അറിയാം എന്നുള്ളതുകൊണ്ടാണ്.


അദ്ദേഹത്തിന്റെ സമീപകാല ചിത്രം.


ഇനിയും ഇവിടെ ഒരുപാട് മുഖങ്ങള്‍ വരും. അല്ലെങ്കില്‍ ചിലതിലൊക്കെ തട്ടി ഈ ബ്ലോഗ് ഉടയും. അതുവരെ കൊല തുടരും.

തലക്കെട്ടില്‍ പറഞ്ഞതുപോലെ, സ്വന്തം റിസ്കില്‍ മാത്രം പ്രവേശനം.!

37 comments:

അതുല്യ said...

കുമാര്‍ജിയേ.. മുഖത്ത്‌ ചുളിവു വീഴാതെ, മാറത്തേ രോമം നരയ്കാതെ ശര്‍മാജീനേം എനിക്ക്‌ കിട്ടിയിരുന്നെങ്കില്‍ എന്ന് .......

ഈ ചെക്കനെ എനിക്ക്‌ പേടിയാ. ബി.ടി. എച്ചില്‍ കണ്ടപ്പോ ആദ്യം അവന്‍ പറഞ്ഞു, എനിക്ക്‌ ഒരു റൂം വേണം, എന്നിട്ട്‌ ഒക്കെയേ പറ്റൂ ഈ പൂവ്‌ കുത്തലും, ഡേക്കറേഷന്‍ പണീം!! അന്ന് ഞാനും അളന്നു. (450 എക്സ്റ്റ്രാ കൊടുത്തൂ ഇവനെ കുളിപ്പിയ്കാന്‍!)

--
വ്യക്തി ഹത്യ.. സന്ന്യാസി പറയണ പോലെ, പട്ടിക്കടിക്കുമ്പോള്‍, തിരിച്ച്‌ കടിയ്കാതെ, വേറേ വഴിയ്ക്‌ നടക്കുക. ദ ബെസ്റ്റ്‌ വേ റ്റു ഇന്‍സള്‍ട്ട്‌ അ പേഴ്സണ്‍ ഈസ്‌ റ്റു അവോയിഡ്‌!

google back? ee kament varumO?

Unknown said...

കുമാറണ്ണാ,
കൊട് കൈ!
അവനെ കൊന്ന് കൈയ്യില്‍ കൊടുത്തു. എന്നൊക്കെ പറയണമെങ്കില്‍ കുറച്ച് പുളിയ്ക്കും.

ഇതാണോ വ്യക്തിഹത്യ എന്ന് ചോദിക്കാന്‍ ഞാനാഗ്രഹിക്കുകയാണ് സുഹൃത്തുക്കളേ. ഇത് ഗ്ലോറിഫൈഡ് പ്രൊഫൈലിങ് മാത്രം. ശരിക്കുള്ള വെത്തിഹത്തിയ എന്താണേന്നറിയാനുള്ള സെന്‍സും സെന്‍സിബിലിറ്റിയും സെന്‍സിറ്റിവിറ്റിയും ഉണ്ടാവണമെങ്കില്‍ ശിഷ്യപ്പെടണം.. ക്ലബ്ബിലെ അനോണികള്‍ക്ക്. പുലി മടയില്‍ ഉസ്താദ് അനോണിഖാനെ കാണാന്‍ ഓട്ടക്കീശയുമായി പോകാന്‍ മടിയാണെങ്കില്‍ വേണ്ട. എനിക്കൊരു ഇന്വിറ്റേഷനയക്കൂ മെമ്പറാകാന്‍. ഞാം സരിയാക്കിത്തരൈം.. :-)

bodhappayi said...

അമ്പതു വയസ്സിലും ലവന്‍റെ മുഖത്തു ഒരു ചുളുക്കം പോലും കിടയാത്, യാവ്തു സോപ് സാര്‍ യൂസ് ചെയ്യുന്നത്.

sandoz said...

ഇതെന്താ കഥ....
പിടിച്ചതിലും വലുതോ.
അതുല്യാമ്മയോടു രണ്ടാം നമ്പര്‍ സ്റ്റേജില്‍ വച്ച്‌ പറഞ്ഞത്‌ തിരിച്ചെടുത്തിരിക്കുന്നു.

Promod P P said...

ഹ ഹ ഹ
ഇത് എരമ്പി
ശ്രീജിത്ത് മണ്ടത്തരങ്ങള്‍ എന്ന ബ്ലോഗ്ഗെഴുത്ത് പരിപാടി നിര്‍ത്തി
ഇനി ആരും ഇദ്ദേഹത്തെ മണ്ടന്‍ എന്ന്‌ വിളിയ്ക്കല്ലെ പ്ലീസ്.. കഴിഞ്ഞ ഇബ്രു മീറ്റില്‍ ചന്ദ്രക്കാറന്‍ ഇദ്ദേഹത്തിന് എക്സ്-മണ്ടന്‍ എന്ന പേരു നല്‍കി ആദരിയ്ക്കുകയുണ്ടായി..

കുട്ടപ്പായി.. ഇത് നളന്‍ പറഞ്ഞ ആ ടെക്നിക്ക് ഉപയ്യൊഗിച്ചതാണ്. കരിംകല്ലിന്റെ ഫോട്ടൊ എടുത്താല്‍ വെണ്ണക്കഷ്ണമാണെന്നു തോന്നുന്ന ആ പരിപാടി.

നാട്ടില്‍ പോയ മാന്യദേഹങ്ങള്‍ ഒക്കെ തിരിച്ചെത്തിയാല്‍ നമുക്കൊന്നു കൂടണ്ടോടൈ..
(ചിലപ്പോള്‍ ഇന്ന് വൈകീട്ടന്നെ കൂടും)

മിടുക്കന്‍ said...

ഇതു വ്യക്തി ഹത്യ ഒന്നുമല്ലല്ലൊ..
ഇതിനവന്‍ കുമാറേട്ടന് ഉള്ളിവടേം കാപ്പീം തരും..

ഇതീ രീതിയില്‍ മുന്നൊട്ട് പോയാല്‍ കുമാറേട്ടന് എന്നും തട്ടുകടേല്‍ കുശാലായിരിക്കും..

ദില്‍ബനൊപ്പം എനിക്കും തരു ഒരു മെമ്പര്‍ഷിപ്പ് അപ്പൊ കാണാം കളി...

Kumar Neelakandan © (Kumar NM) said...

ശ്രീജിത്തിന്റെ ആരാധകരുടെ അഭ്യര്‍ത്ഥന മാനിച്ച് മുഖത്ത് കൂടുതല്‍ ചുളുവുകളും വയസും കൂട്ടിയിട്ടുണ്ട്. കണ്ട് കണ്‍ നിറയു

Durga said...

:-D ennittu kumar ettanu sreejithinte treat kittiyo?

ദേവന്‍ said...

ഹ ഹ ഹ.

ഇന്നു ശ്രീജിതനും സ്ത്രീജിതനും ആയി വിലസുന്ന പഹയന്റെ നാളെ.

ഈ-ഗുരുക്കള്‍ ഇവിടെങ്ങാണുമുണ്ടോ? വ്യക്തിഹത്യ ആണോ വ്യക്തിത്വഹത്യ ആണോ സായിപ്പ്‌ കാരറ്റോ ക്യാറ്റ്രാക്റ്റോ മറ്റോ അസ്സാസ്സിനേറ്റ്‌ ചെയ്യുന്നെന്നു പറയുന്ന പരുവാടീടെ മലയാളം?

ആദ്യ കമന്റിട്ടയാളിനെ പടം അടുത്തത പോസ്റ്റില്‍ വരക്കും എന്നാണ്‌ കുമാര്‍ തീരുമാനിച്ചിരിക്കുന്നത്‌. ആ കണക്കു വച്ച്‌ അടുത്ത പടം ഒടനേ വരും ദില്‍ബോ.

Unknown said...

Its Really wonderful Kumar ji
പല ബ്ലോഗിലും വ്യക്തിയെ പുകഴ്ത്തിയെഴുതിയപ്പോള്‍ അവിടെയൊന്നും പോകാതെ ഇവിടെ കമന്‍റിടാന്‍ തോന്നിയത് ശ്രീജിത്തിന്‍ റെ മാസ്മരിക ശക്തിയും വ്യക്തി പ്രഭാവവും തന്നെ.
ഇതു വരെ കണ്ടിട്ടില്ലാത്ത നാട്ടുകാരാ.. പ്രണാമം.

ബ്ലോഗിലെ പൂവാണ് നീ
പൂന്തളിരാണ് നീ
തേനാണ് നീ
തേന്‍ കണമാണ് നീ

നാട്ടില്‍ വരുമ്പോള്‍ തീര്‍ച്ചയായും കാണാന്‍ ശ്രമിക്കും.

sreeni sreedharan said...

ഇത്തവണ കുമാരേട്ടനു തെറ്റുപറ്റി.
ആ തല മൊത്തം പോക്കിരി ബുദ്ധിയാ, അത്രേം കുരുട്ടു ബുദ്ധിയുള്ള ലവന്‍റെ തലേല് മുക്കാല്‍ കഷണ്ടി ഒറപ്പാ. പിന്നെ ആ കണ്ണട സോഡാ ഗ്ലാസ്സും ആവും.
ബട്ട് ‘കുറുക്കന്‍റെ കണ്ണ് കോഴിക്കൂട്ടിലേക്ക്’ എന്ന ലാ നോട്ടം മാത്രം മാറില്ലാ. സംശയമുണ്ടെങ്കില്‍ ദീ ഫോട്ടോ (എന്‍റെ ചായ നീ എടുത്തോഡേയ്??) ഒന്ന് നോക്ക്.

Peelikkutty!!!!! said...

ദ്..വ്യക്തിഹത്യൊന്ന്വല്ല!..ഒരു പത്തു പതിനഞ്ച് മുടി നരച്ച ഒരു ‘മധ്യവയസ്ക’നെ ഇത്തിര്യൂടെ ഒന്ന് നരപ്പിച്ചിരിക്കുന്നു..പിന്നെ പോരാത്തതിന് അയാളുടെ വര്‍‌ഷങ്ങള്‍ക്കുമുമ്പുള്ള ഒരു ഫോട്ടൊ താഴെയും വച്ചിരിക്കുന്നു!



സംഭവം നന്നായിട്ടുണ്ട് എന്നുള്ള കമന്റിനെ ഓട്ടൊയിലിരുത്തിയിട്ടുണ്ട് :;)

അതുല്യ said...

ഇത്‌ കുമ്മാറിക്കാ, ചുളിവായിട്ട്‌ തോന്നണില്യാലോ. പിഴിഞ്ഞിറിക്കിയ തുണി കുടയാണ്ടേ ഉജ്ജ്വാലയിലു മുക്ക്യ പോലേ. (ബാച്ചീടേ ബാല്‍ക്കണീയിലേ ഇന്നര്‍ ഗ്ലോഥ്സ്‌ പോലേന്നും പറയാം, സ്റ്റിക്ക്‌ പരുവത്തില്‍ അയയിലേയ്ക്‌ എറിഞ്ഞത്‌)!

ചുണ്ടിന്റെ നിറം, റേവ്‌-ലോണ്‍ നംബ്ര് 218 ഷേഡ്‌ വാങ്ങിയാ ഇത്‌ പോലെ ഷൈനിംഗ്‌ ബ്ലെന്‍ഡ്‌ കിട്ടും.

വയസ്സവുമ്പോ ചെവീലൊക്കേയും രോമം വരില്ലേയ്യ്‌ കുമാറിയ്കാ? ചെവിയ്ക്‌ നല്ല ചുള്ളന്‍ ചെറുപ്പം.

(ഈയ്യിടെയായിട്ട്‌ തട്ടായീട്ടും, സിഡി ആയിട്ടും ഒക്കെ നല്ല പോളിങ്ങാല്ലേ? ഭാഗ്യം തന്നെ!)

വേറേ ഒരു ബ്ലോഗ്ഗും തുറക്കുന്നില്ല ഇവിടേ. ഗൂഗിളും തംസ്‌ ഡൗണ്‍!

(കുമാറേ പണ്ട്‌ ശ്രീ രാമചന്ദ്രന്‍ അവര്‍കളു ജനകോടികളുടേ അസ്വസ്ഥസ്പാപനമെന്ന് ആക്രോശിച്ചപ്പോ, ഒരു അസ്വസ്ഥത എനിക്കും തോന്നിയിരുന്നു. പക്ഷെ ആ നെഗറ്റീവ്‌ അല്ലെങ്കില്‍ അസ്വസ്ഥതയുളവാക്കുന്ന പരസ്യമാണു അതിന്റെ കച്ചവട സാധ്യതയേ അങ്ങേതലയ്കലെത്തിച്ചത്‌, അത്‌ പോലെ,ശ്രീ ഇനി ഉയരങ്ങളിലേയ്ക്‌)

ഒരു ഓഫിട്ടേച്ചും ഓഫായേക്കാം പ്ലീസ്‌..(ബാക്കി ഒരു ബ്ലോഗ്ഗും ഗൂഗിളുമൊന്നുമില്യാത്തൊണ്ടാ പ്ലിസ്സ്‌...

സാന്‍ഡോസേ..ഞാനാ മുകളില്‍ പറഞ്ഞ ലോജിയ്ക്‌ അറിയാന്‍ മേലാഞ്ഞിട്ടാണു നമ്മടെ മാധവിക്കുട്ടി, മലയാളം എന്നെ അപമാനിച്ചു, തെറിക്കത്ത്‌ കാര്‍ഡില്‍ വിട്ടൂ, കേരളം വഞ്ചിച്ചൂ, ഞാന്‍ എന്റെ മകനുള്ള ഇടത്തേയ്ക്‌ പൂനൈയ്ക്‌ പോവ്വാ എന്നൊക്കെ പറഞ്ഞ്‌ റ്റി.വി യിലു കാട്ടി നമ്മടേ കണ്ണില്‍ പൊടി വാരി വിതറിയത്‌. (വയസ്സായ ശേഷം, നോക്കാനൊരു മകനും, പൂനെയിലൊരു വീടുമൊക്കെ യുണ്ടെങ്കില്‍ പിന്നെ ഇത്രേം മാത്രം ആളുകള്‍ ഇവിടേ മനം നൊന്ത്‌ ആത്മഹത്യ ചെയ്യുമോ?...അത്‌ കൊണ്ട്‌ അവരു ഈ തെറി ക്കത്ത്‌ വിട്ടവര്‍ക്ക്‌ പൂനെയ്ക്‌ വിട്ടൂടേ? ) കുമാറേ മാപ്പ്‌... എവിടേം ഒരു കമന്റിടാന്‍ വയ്യാതെ ഇരിയ്കുന്ന എന്റെ ആമാശയത്തിന്റെ ആശയങ്ങളിലൂടെ വന്ന ബാഹുര്‍ഗര്‍ത്തത്തിന്റെ വാല്വ്‌ ഇവിടേയ്ക്‌ തുറന്നതാട്ടോ. പ്ലീസ്സ്‌..

(ദേവനിക്കേനേ പിന്നെ ഞാനെടുത്തോളാം)

വിചാരം said...

ഇത്ര പോരായിരുന്നു ., കുമാരേട്ടനെ പണ്ട് പറ്റിച്ചവനെ തേജോവധം ചെയ്യാന്‍ ഉപയോഗിച്ചമാര്‍ഗ്ഗം കൊള്ളാം .. വ്യക്തിഹത്യ എന്നുപറഞ്ഞ് ജിത്തേ നിന്നോട് കുമാരേട്ടന് ഉള്ളില്ലെ ഉള്ള ദേഷ്യം ഇങ്ങനെ തീര്‍ക്കുന്നു.... വയസ്സായലെന്താ ആ ഗ്ലാമര്‍ പോയിട്ടില്ല ട്ടോ

കുറുമാന്‍ said...

ഇതുഗ്രന്‍. ജിത്തേ, അമ്പത് വയസ്സു കഴിഞ്ഞാലും നീ ഇതുപോലെ ചെറുപ്പമായിതന്നെ ഇരിക്കട്ടെ.

മുടിയുള്ളവരുടെ വ്യക്തി ഹത്യ നരപ്പിച്ചിട്ടാണെങ്കില്‍, എന്നേപോലെയുള്ളവരുടെ തലയില്‍ മുടി പിടിപ്പിച്ചിട്ടാകുമോ വ്യക്തി ഹത്യ?

sandoz said...

ശ്രീജി വയസ്സായാല്‍ ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്ക്‌ തിരിച്ച്‌ വരാതെ പൂനക്ക്‌ പോകും . അപ്പൊ കുമാറേട്ടന്‍ പൂനയില്‍ ചെന്ന് ശ്രീജിയെ നേരിട്ട്‌ വ്യക്തിഹത്യ നടത്തും .ഇതല്ലേ അതുല്യാമ്മ ഉദ്ദേശിച്ചത്‌.എനിക്ക്‌ കാര്യങ്ങളൊക്കെ മനസ്സിലായി വരുന്നു.....ഏത്‌.

കണ്ണൂരാന്‍ - KANNURAN said...

ദെ പിന്നെ...കളിക്കല്ലെ മച്ചൂ.. കണ്ണൂര്‍കാരെ തൊട്ടുകളിച്ചാല്‍ വിടില്ല ഞങ്ങള്‍ ..കുമാര്‍ ജാഗ്രതൈ...

സുല്‍ |Sul said...

അങ്ങനെ പ്രൊഫൈല്‍ സീരീസില്‍ ഒരു പൊന്‌തൂവല്‍ കൂടി - അല്ലേ കുമാര്‍ജി.

ഇനിയാരുടെ ആശാനിട്ടാവോ പണിവരുന്നത്. കണ്ടറിയുകതന്നെ.

-സുല്‍

ഇടിവാള്‍ said...

ഹഹഹ... കലക്കന്‍ !

നമ്മടെ കണ്ണാടി ഗോപകുമാറിന്റെ കട്ടുണ്ടേ! കിടുക്കന്‍

nalan::നളന്‍ said...

50 വര്‍ഷം ഉപയോഗിച്ചിട്ടും ഉടുപ്പിരിക്കുന്നതുകണ്ടില്ലേ(പരസ്യമാണോ കുമാര്‍ജീ)!

കിട്ടിപ്പോയി!
50 വര്‍ഷം കഴിഞ്ഞാലും പക്വത ഇപ്പോഴത്തേതുപോലിരിക്കും എന്നല്ലേ പറഞ്ഞുവരുന്നത്. പാവം ആ കൊച്ചനെ എന്തിനിങ്ങനെ..

ഡാലി said...

എന്തൊക്കെ പറഞ്ഞാലും ഒരേ ഭാവത്തില്‍ ഒരേ ലൊക്കേഷനില്‍ ഒരേ ബാക്ഗ്രൌണ്ടില്‍ 50 വര്‍ഷം പഴക്കള്ള ഷര്‍ട്ടുമിട്ട് 50 വര്‍ഷം മുന്നുള്ള അതേ മോഡല്‍ ഫ്രമുള്ള കണ്ണട വയ്ച്ച് പടമെടുക്കാന്‍ ഇരുന്നു കൊടുത്താ ശ്രീയാണ് യഥാര്‍ഥ മോഡല്‍ അഥവാ ശ്രീയാണ് താരം.

കുമാരേട്ടാ, അടുത്ത മണ്ടത്തരവുമായി ഇതിനു ബദല്‍ വയ്ക്കും എന്ന് ദേ ശ്രീ ലാരോടൊ പറയണ കേട്ടു. സൂക്ഷിച്ചും കണ്ടും നടന്നൊ.

Unknown said...

മണ്ടത്തരം ഒരു പകര്‍ച്ച വ്യാധിയാണോ ഡോക്ടര്‍?

ദേ കുമാറേട്ടനും മണ്ടത്തരങ്ങള്‍ കാട്ടിത്തുടങ്ങി.

ഇങ്ങനെയാണോ വ്യക്തിഹത്യ നടത്തുക?

Siju | സിജു said...

ന്നാലും ത്രേം ഹത്തിക്കണ്ടായീരുന്നു ;-)

Anonymous said...

കുമാറേട്ടാ,

തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്ന ഇത്തരം ഐഡിയകള്‍‌ക്ക് അഭിനന്ദനങ്ങള്‍.

കരീം മാഷ്‌ said...

കാലചക്രത്തെ ഇത്ര അതിവേഗത്തില്‍ കറക്കാതെ കുമാര്‍!
പേടിയാവുന്നു.
കുറച്ചു കാലം കൂടി വയസ്സനാവാതെ ജീവിക്കാനുള്ള കൊതി കൊണ്ടാ!

ബിന്ദു said...

പപ്പടം എന്നൊന്നു പറഞ്ഞെ ശ്രീജിത്തേ.. വായില്‍ പല്ലുണ്ടോ എന്നറിയാനാ.:)
ആശയം കൊള്ളാം കുമാര്‍.:)അടുത്ത ഇര ആരാവും എന്ന കൌതകത്തോടെ...

വല്യമ്മായി said...

ഇപ്പോഴേ വയസ്സായവരെ എങ്ങനെ അവതരിപ്പിക്കും?ഐഡിയ കൊള്ളാം.നാടോടുമ്പോള്‍ നടുവേ തന്നെ ഓടണം.

Sreejith K. said...

ഇതു വ്യക്തിഹത്യയല്ല, വ്യക്തികൊലപാതകമാണ്. എന്റെ മനോഹര മോന്തായം ഇത്രേം വൃത്തികേടാ‍ക്കാന്‍ കുമാറേട്ടന് ഇത്ര ധൈര്യമോ. എന്റെ ഫോട്ടോയ്ക്ക് കോപ്പിറൈറ്റ് അവകാശം ഉള്ളതിനാല്‍ പകര്‍പ്പെടുക്കാനും കുത്തിവരയ്ക്കാനും മുന്‍‌കൂര്‍ അനുവാദം വാങ്ങേണ്ടതാണെന്ന്‍ അറിഞ്ഞുകൂടേ?

അതു പോട്ടെ, ഈ ഫോട്ടോ കണ്ടാല്‍ ഒരു പെണ്ണ് ഇനി എന്നെ തിരിഞ്ഞ് നോക്കുമോ? ഇനി ഏതെങ്കിലും പെണ്ണിന്റെ മുഖത്ത് നോക്കി ധൈര്യമായി എനിക്ക് വെള്ളമിറക്കാന്‍ പറ്റുമോ? ഇനി കാഴ്കയുള്ള ഏതെങ്കിലും പെണ്ണിന്റെ കല്യാണാലോചന എനിക്ക് വരുമോ. എന്റെ ജീവിതം കോഞ്ഞാട്ട ആകുന്ന ലക്ഷണമാണല്ലോ.

അതൊക്കെ അവിടെ ഇരിക്കട്ടെ, കുമാറേട്ടന്‍ ഒരു പോസ്റ്റ് ഇട്ടെന്നും പറഞ്ഞ് ഇടയില്‍ ഒരു അവസരം കിട്ടിയപ്പോള്‍ കേറി എനിക്കിട്ട് പണിത എല്ലാത്തിനേയും ഞാന്‍ പ്രത്യേകം നോട്ട് ചെയ്ത് വച്ചിട്ടുണ്ട്. നിങ്ങള്‍ക്കുള്ള പണി ഉടനേ വരും. കുമാറേട്ടാ, ഒരു മെംബര്‍ഷിപ്പ് ഇങ്ങെട്. ഒരു കുതിരമോറനേയും തടിച്ചാസുരനേയും ഒന്ന് അടിച്ച് പരപ്പനങ്ങാ‍ടിക്ക് ഓടിച്ചിട്ട് തന്നെ ബാക്കിക്കാര്യം. ഞാന്‍ ഒരു ചാന്‍സ് നോക്കി നടക്കുവായിരുന്നു.

Anonymous said...

ഇപ്ലെത്തെക്കാളും ഭംഗീണ്ട് ട്ടാ അപ്ലെത്തെ ഫൊട്ടൊ.
100 വര്‍ഷം കഴിഞ്ഞാലുള്ളത് കീട്ടുമോ?

സ്വാര്‍ത്ഥന്‍ said...

കുമാര്‍ ഭായ്, കണ്ണിലെ തിമിരം അത്ര അങ്ങട് വൃത്തിയാ‍യില്ല, ന്നാലും ഭേഷായിണ്ട്

Anonymous said...

Is old age a curse?..........Why people are thinking like this?

Blog's new trend...To write 'sthutigetangal' of other bloggers!! Hip! Hip! Hurrah!!

Adithyan said...

ശ്രീജിയേ, ഒന്നൂല്ലേലും നീ നാട്ടുകാര്‍ടെ തല്ല് കൊണ്ട് ഒടനെയൊന്നും തട്ടിപ്പോവൂല, 50 വയസ്സ് കൂടെ ജീവിച്ചിരിക്കും എന്ന് കുമാറേട്ടന്‍ പറഞ്ഞില്ലേ? തേങ്ക്സ് പറയെഡാ‍ാ...

എന്നെപ്പറ്റി നിനക്ക് എഴുതണം അല്ലേടാ? ശുട്ടിടുവേന്‍ :)

കുമാറേട്ടാ, എന്നെപ്പറ്റിയെങ്ങാനും എഴുതിയാല്‍... (ഛെയ്... ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ... കുമാറേട്ടന്റെ ഫോട്ടോ ഒന്നും ഇപ്പോ ഉള്ളതിനെക്കാള്‍ വൃത്തികേടാക്കാന്‍ പറ്റില്ലല്ലോ... എന്തു ചെയ്യും :-?

Rasheed Chalil said...

വയസ്സ് അമ്പതായെങ്കിലും ഒരു ഹെയര്‍ ഡൈ പോലും വാങ്ങാനറിയാത്ത മരമണ്ടന്‍ എന്നാണൊ കുമാരേട്ടാ ഈ ഫോട്ടോയുടെ അര്‍ത്ഥം.

ഓടോ : ഞാനീ നാട്ടുകാരനല്ല.

Mubarak Merchant said...

കുമാറേട്ടാ,
ഉഷാര്‍. ഉഷാര്‍.
ആ കൊച്ചത്താടി വടിച്ചുകളഞ്ഞാല്‍ ഒന്നൂടി ജോറായേനെ.

കണ്ണട അത് മാറ്റി ഒരു കട്ടിഫ്രെയിമുള്ളത് കൊടുക്കാമായിരുന്നു.

കുറ്റങ്ങള്‍ കണ്ടുപിടിക്കുന്ന പിക്കാസുമായി ഇക്കാസ് ഇനിയും വരും.

കുമാറേട്ടാ,
ഉഷാര്‍. ഉഷാര്‍.

വില്ലൂസ് said...

എന്തൊക്കെ പരഞ്ഞാലും ഞാന്‍ ജിത്തിന്റെ കൂടെയാ.....കാരണം, പുറമെ എന്തു മാറ്റം വന്നാലും എന്തിനെയും വെല്ലുന്ന ആ ബുദ്ധി........ അതെന്നും അങ്ങനെ തന്നെ ഉണ്ടാകുമല്ലോ......ഈ നരയും, ചുളിവുമൊന്നും ഒരു പ്രശ്നമല്ലന്നെ..... ജിത്തു keep ur spirit with u....

off : എന്നാലും കുമാറെട്ടാ.......എതെങ്ങനെ ഒപ്പിചു..........സമ്മ്തിച്ചിരിക്കുന്നു......

മുല്ലപ്പൂ said...

കുമാറെ,

നല്ല വര്‍ക്ക് (ശരിക്കു പണികൊടുത്തുല്ലോ എന്ന് )

പടവും, അതിലും മനോഹരമായ വരികളും.
വ്യക്തിഹത്യക്ക് തിരഞ്ഞെടുത്ത ആളും കൊള്ളാം.

തുടര്‍ച്ചയായി ഇങ്ങനെ പുതിയ പുതിയ ഐഡിയകള്‍ പോരട്ടെ.


(എങ്കിലും ഒരു സംശയം, പ്രായമാകുമ്പോള്‍ ശ്രീജി കുറച്ചുകൂടി സുന്ദരനാവില്ലേ ? )

Kumar Neelakandan © (Kumar NM) said...

testing