ഷൂ റാക്ക്.
അകത്തേക്ക് കടക്കും മുന്‍പ് പാദരക്ഷകള്‍ ഇവിടെ അഴിച്ചുവയ്ക്കുക. (അപ്പുറത്തെ വീട്ടിലെ പട്ടിക്കുഞ്ഞുപോലും ഇതിലൊന്നു വന്ന് കടിച്ചെടുക്കാന്‍ ധൈര്യം കാണിക്കില്ല)
ബെഡ് റൂം
അദ്ദേഹത്തിന്റെ സഹവാസിയുടെ ബെഡ്റൂമും വാഡ്രോബും.
(ആ ചുവരില്‍ ഒട്ടിച്ചിരിക്കുന്ന നോട്ടീസില്‍ “ ഉപയോഗിച്ച പാത്രങ്ങള്‍ ദയവായി കഴുകിവയ്ക്കുക“ എന്ന് എഴുതിയിട്ടുണ്ട്.) പക്ഷെ 18 മാസങ്ങള്‍ക്ക് മുന്‍പ് ഉണ്ടാക്കി കഴിച്ച ആലു സബ്ജിയുടെ ബാക്കി കറുത്ത നിറത്തില്‍ അവിടെ ഉള്ള പാത്രങ്ങളില്‍ ഉണ്ട് എന്നത് സത്യം. അതിന്റെ ചിത്രം എടുത്ത് ഞാന്‍ ആ ബ്ലോഗറെ നാറ്റിക്കുന്നില്ല. പബ്ലീഷ് ചെയ്യാന്‍ സ്വാതന്ത്ര്യം തന്നവന്റെ നെഞ്ചില്‍ കയറി ഇരുന്നു ഫ്ലാഷ് അടിക്കാന്‍ പാടില്ലല്ലോ! ഗ്യാസടുപ്പിനുമുകളില് മെഴുകുതിരി കത്തിച്ചുവച്ചിട്ടുള്ളത് പ്രത്യേകം ശ്രദ്ധിക്കുക. (ഐസുകട്ടയില്‍ പെയിന്റടിക്കുന്ന ടീമാണ് നമ്മുടെ ബ്ലോഗറും സംഘവും എന്ന് ഇതില്‍ നിന്നും മനസിലാക്കുക)

നീ-ഹൈ ജോക്കി ബൂട്ട്സ്.!.
ഇത് അവിടെ കണ്ട ഒരു സവിശേഷ വസ്തുവാണ്. ഇതും ധരിച്ച് കുതിരപ്പുറത്തുകയറുമ്പോള്‍ കുതിര തുമ്മി തുമ്മി ഓടുന്നത് നമുക്ക് സങ്കല്പ്പിച്ചു നോക്കാം.
ഇതാരാണെന്നുള്ളതിനെ കുറിച്ചുള്ള ഒരു ക്ലൂ മുകളില്‍ ഒരിടത്ത് എന്റെ വരികളില്‍ ഉണ്ട്.
ഇത് പബ്ലീഷ് ചെയ്യാന്‍ അനുവാദം തന്ന എന്റെ പ്രിയ ബ്ലോഗര്‍ക്ക് നന്ദി.
ആ ബ്ലോഗര്‍ ആരാണെന്ന് ഇപ്പോള്‍ പിടികിട്ടിയോ? ഇല്ലെങ്കില്‍ നിങ്ങളുടെ ബ്ലോഗ് ജീവിതത്തില്‍ ഒരിക്കലും പിടികിട്ടാനും പോകുന്നില്ല. (ഞാന്‍ രക്ഷപ്പെട്ടു!)