ഷൂ റാക്ക്.
അകത്തേക്ക് കടക്കും മുന്‍പ് പാദരക്ഷകള്‍ ഇവിടെ അഴിച്ചുവയ്ക്കുക. (അപ്പുറത്തെ വീട്ടിലെ പട്ടിക്കുഞ്ഞുപോലും ഇതിലൊന്നു വന്ന് കടിച്ചെടുക്കാന്‍ ധൈര്യം കാണിക്കില്ല)
ബെഡ് റൂം
അദ്ദേഹത്തിന്റെ സഹവാസിയുടെ ബെഡ്റൂമും വാഡ്രോബും.
(ആ ചുവരില്‍ ഒട്ടിച്ചിരിക്കുന്ന നോട്ടീസില്‍ “ ഉപയോഗിച്ച പാത്രങ്ങള്‍ ദയവായി കഴുകിവയ്ക്കുക“ എന്ന് എഴുതിയിട്ടുണ്ട്.) പക്ഷെ 18 മാസങ്ങള്‍ക്ക് മുന്‍പ് ഉണ്ടാക്കി കഴിച്ച ആലു സബ്ജിയുടെ ബാക്കി കറുത്ത നിറത്തില്‍ അവിടെ ഉള്ള പാത്രങ്ങളില്‍ ഉണ്ട് എന്നത് സത്യം. അതിന്റെ ചിത്രം എടുത്ത് ഞാന്‍ ആ ബ്ലോഗറെ നാറ്റിക്കുന്നില്ല. പബ്ലീഷ് ചെയ്യാന്‍ സ്വാതന്ത്ര്യം തന്നവന്റെ നെഞ്ചില്‍ കയറി ഇരുന്നു ഫ്ലാഷ് അടിക്കാന്‍ പാടില്ലല്ലോ! ഗ്യാസടുപ്പിനുമുകളില് മെഴുകുതിരി കത്തിച്ചുവച്ചിട്ടുള്ളത് പ്രത്യേകം ശ്രദ്ധിക്കുക. (ഐസുകട്ടയില്‍ പെയിന്റടിക്കുന്ന ടീമാണ് നമ്മുടെ ബ്ലോഗറും സംഘവും എന്ന് ഇതില്‍ നിന്നും മനസിലാക്കുക)

നീ-ഹൈ ജോക്കി ബൂട്ട്സ്.!.
ഇത് അവിടെ കണ്ട ഒരു സവിശേഷ വസ്തുവാണ്. ഇതും ധരിച്ച് കുതിരപ്പുറത്തുകയറുമ്പോള്‍ കുതിര തുമ്മി തുമ്മി ഓടുന്നത് നമുക്ക് സങ്കല്പ്പിച്ചു നോക്കാം.
ഇതാരാണെന്നുള്ളതിനെ കുറിച്ചുള്ള ഒരു ക്ലൂ മുകളില്‍ ഒരിടത്ത് എന്റെ വരികളില്‍ ഉണ്ട്.
ഇത് പബ്ലീഷ് ചെയ്യാന്‍ അനുവാദം തന്ന എന്റെ പ്രിയ ബ്ലോഗര്‍ക്ക് നന്ദി.
ആ ബ്ലോഗര്‍ ആരാണെന്ന് ഇപ്പോള്‍ പിടികിട്ടിയോ? ഇല്ലെങ്കില്‍ നിങ്ങളുടെ ബ്ലോഗ് ജീവിതത്തില്‍ ഒരിക്കലും പിടികിട്ടാനും പോകുന്നില്ല. (ഞാന്‍ രക്ഷപ്പെട്ടു!)
56 comments:
ഒരു പ്രമുഖ ബാച്ചിലര്‍ ബ്ലോഗറുടെ മടയിലേക്ക് കയറിയപ്പോള്‍ കണ്ട കാഴ്ചകള്‍ ആണ് ഇതൊക്കെ. ആ മാന്യ ദേഹവും അദ്ദേഹത്തിന്റെ ബാച്ചിലര്‍ സുഹൃത്തുക്കളും തങ്ങളുടെ ബാച്ചിലര്‍ ലൈഫ് നുരയിക്കുന്ന മടയിലെ ഈ ദൃശ്യങ്ങള്‍ അദ്ദേഹത്തിന്റെ അനുമതിയോടെ തന്നെ ഇവിടെ പൊതു ദര്‍ശനത്തിനു വയ്ക്കുന്നു.
കര്‍ത്താവീശോമിശിഹായേ.... അങ്ങേയ്ക്ക് സ്തുതി
കുമാര്‍... എന്തെങ്കിലും ഒരു ക്ലൂ തന്നേ പറ്റൂ... ഏറ്റവും കുറഞ്ഞത് ഇതേതാ സ്ഥലം എന്നെങ്കിലും :)
ശ്രീജിത്ത് ബാംഗ്ലൂരില്‍ കുതിര കളിച്ചിരുന്നു എന്നറിയാം എന്നാലും അതിനായിട്ട് ബൂട്ട്സൊക്കെ വാങ്ങി തുനിഞ്ഞിറങ്ങിഗിയതാണെന്നറിഞ്ഞിരുന്നില്ല. അയ്യേ അയ്യേ... ശ്രീജീ....
ഒരു പ്രത്യേക അറിയിപ്പ്:
അജ്മാനിലെ ഫ്ലാറ്റില്‍ എന്നെ കാണാന്‍ വരുന്നവര്‍ ക്യാമറ മുതലയവയും കാര്‍ട്ടൂണിസ്റ്റ് സജ്ജീവിനെ പോലെ ഉള്ളവര്‍ പെന്നും പേപ്പറും മുതലായ വസ്തുക്കളും കൊണ്ട് വരാന്‍ പാടുള്ളതല്ല.
അഗ്രജാ ഇത് വെറും ബാച്ചിലര്‍ ലൈഫിന്റെ ചിത്രങ്ങള്‍ ആയിട്ട് കണ്ടാല്‍ മതി. അയാള്‍ ഇവിടെ വന്നിട്ട്. “അയ്യോ എന്റെ പാസ്പോര്‍ട്ട്, അയ്യോ ദേ എന്റെ ഷര്‍ട്ട്” എന്നൊരു കമന്റിടും വരെ ഞാന്‍ ഒരു ക്ലൂവും തരില്ല. (ജീവനില്‍ കൊതിയുണ്ടെന്നുള്ളതാണ് സത്യം)
മുമ്പൊരിക്കല്‍ തമനു പറഞ്ഞത് എനിക്കെന്തോ ഇപ്പോള്‍ ഓര്‍മ്മവരുന്നു. ‘ശ്രീജിത്ത് അമേരിക്കക്കാര്‍ ഉറങ്ങുന്ന സമയം ഉണര്‍ന്നിരിക്കുകയും ഇന്ത്യക്കാര്‍ ഉറങ്ങുന്ന സമയം ഉറങ്ങുകയും ചെയ്യുന്നതിനാല്‍ ലവനെ പണ്ട് ഗഫൂര്‍ക്ക... ദോസ്തുകളെ പറ്റിച്ചപ്പോലെ ആരോ പറ്റിച്ചതാണെന്ന്... ലവന് അമേരിക്കയില്‍ അല്ലത്രെ...’ കുമാരേട്ടാ ഇനിയും ഇത്തരം ഫോട്ടൊസ് കിട്ടാന്‍ അമേരിക്ക വരേ പോവേണ്ടതില്ല എന്നാണോ ഞാന്‍ ഉദ്ദേശിച്ചത്...
ആ മോണിറ്ററിലെ എല്ലാ സ്ക്രൂകളും യഥാസ്ഥാനത്തുണ്ടായിരുന്നോ കുമാരേട്ടാ...
ഓടോ:
ദില്‍ബാ... അജമാന്‍ സന്ദര്‍ശനം വല്ലാതെ വൈകാതെ ഉണ്ടാവും.
ദില്‍ബാ അജമാന്‍ എന്നത് അജ്മാന് എന്ന് തിരുത്തി വായിക്കൂ...
ഹഹ കുമാര്‍...
(ജീവനില്‍ കൊതിയുണ്ടെന്നുള്ളതാണ് സത്യം)
ക്ലൂ ഇതിലുണ്ട്... ആളെ മനസ്സിലായി... എന്നാലും ഞാന്‍ പറയില്ല.. .എനിക്കുമുണ്ടേ ജീവനില്‍ കൊതി :)
ഇപ്പോള്‍ ബാച്ചി ക്ലബ്ബില്‍ ഉള്ളവരും കുമാറ്ജി കാമറയുമായി പോകാന്‍ സാധ്യത ഉള്ള ബാച്ചികളുടെയും ലിസ്റ്റ് എടുത്താല്‍ ഊഹിക്കാം ആരാ ഈ ബാച്ചി എന്ന്.
(പുതിയ കമ്പ്യുട്ടര്‍ വാങ്ങിയപ്പോള്‍ ശ്രീജി ഒരു പോസ്റ്റിട്ടത് ഇത്ര വിനയാകും എന്ന് കരുതിക്കാണില്ല!!)
ചാത്തനേറ്: കുമാറേട്ടാ ഭീഷണിവേണ്ടാ..അതും ക്ലബ്ബ് പ്രസിഡന്റിനോടാ!!!
അവന് ഉറങ്ങുന്ന സമയമായതു നന്നായീ..
ഓടോ:
പച്ചൂ കുമാറേട്ടന്റെ വീട്ടില്‍ പോയപ്പോള്‍ നീ എടുത്ത
അരി ആട്ടുന്ന, മുറ്റമടിക്കുന്ന, അടുപ്പൂതുന്ന, കുമാറേട്ടന്റെ ഫോട്ടോസ് അനുവാദമില്ലാതെ തന്നെ പബ്ലീഷ് ചെയ്യെടാാാാാാാാ..
ചാത്താ, എന്റെ നെഞ്ചത്ത് കുമാറേട്ടന് തിരുവാതിര കളിക്കണ ഫോട്ടോ കൂടെ കാണണമല്ലേ?
ശൊ! ഇതൊക്കെ എന്നതാന്നേ... ശൈശവവിവാഹമായിരുന്നത് കൊണ്ട് ഇതൊന്നും കണ്ടിട്ടില്ലേ..
ഭയങ്കയ സെക്യൂര്‍ഡ് ലൈഫായതുകൊണ്ട് ഇത്തരത്തിലുള്ള ഒരു ലൈഫ് സ്റ്റൈല്‍ തീരെ ഫമിലിയര്‍ അല്ല്യാന്നേയ് !!!
ഒന്നു രണ്ടു ക്ലൂ വേണോ?
1. ജാക്ക് പോട്ട്
2. നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍
3. അക്കരെ അക്കരെ അക്കരെ
ബാച്ചി ആരായാലും ഇമ്മാതിരി ഭീകരന്മാരെ റൂമില്‍ കേറ്റാമോ.? ബാച്ചികളുടെ റൂമുകളെല്ലാം ഇങ്ങനെയാണെന്നു ലവന്മാര് പറഞ്ഞു പരത്തൂലേ..? വേറെ വല്ല റൂമും കൊണ്ടു പോയി കാണിച്ചു കൊടുത്താലും മതിയായിരുന്നു. കുമാറേട്ട ധൈര്യമുണ്ടെങ്കില്‍ ചെന്നൈലോട്ടു വാ എന്നിട്ടെന്റെ റൂമൊന്നു ഫോട്ടോ പിടിച്ചിടൂ..രണ്ടാഴ്ച്ച സമയം തരണം.
[ ഇന്നു തൊട്ടു ക്ലോസെറ്റ് അടക്കം കഴുകാന്‍ തുടങ്ങണമല്ലോ ഈശ്വരാ...അതും ഫോട്ടോ പിടിച്ചു കളയും ]
ഈ പയ്യനെന്തരു ചെരുപ്പുകുത്തിയാണാ.. രണ്ടു കൂമ്പാരം ഷൂൂവും കൂട്ടത്തില്‍ പണ്ടാറമടങ്ങാനൊരു നീ ഹൈയ്യും.....
ബാച്ചികളുടെ സല്പേര് (ഉവ്വ) കളയാന്‍ കൊറേ ജന്മങ്ങള്....
കുമാറേട്ടാ ആ വേഡ് വെരി നീക്കിയില്ലേല് കേസു കൊടുക്കുവേ..
പച്ചൂൂ ചിരിച്ചു മരിച്ചു :)
നീ ധൈര്യമായി ഇടെടെ ഞങ്ങ എല്ലാരും മുന്നില്‍ തന്നെയുണ്ട്..(തിരിഞ്ഞോടുമ്പോള്‍)
ആ സാന്‍ഡോയും ഡിങ്കനും ഒക്കെ എവിടെപ്പോയിക്കിടക്കുന്നു... സുനീഷേ ഓടിവാടോ
അടി ഇപ്പോള്‍ പൊട്ടും...
പിന്നേം ബാച്ചി നെഞ്ഞത്ത്...
ഡാ ബാച്ചികളെ നീ ഒക്കെ കൂടെ എന്നെ കൊലയ്ക്കു കൊടുക്കും അല്ലേ?
(ലവന് ഇനി ഫോട്ടോ ധര്യമായിട്ട് ഇട്ടോളൂ എന്നു പറഞ്ഞതിന്റെ കാരണം കൂട്ടം കൂടി തല്ലാനാണോ?)
എന്തായാലും ബ്ലോഗിലെ ആദ്യ ശവമെടുപ്പ് എന്റേതു തന്നെയാവുന്ന ലക്ഷണം ആണ്.
കുമാരേട്ടാ ധൈര്യാമായിരി... പച്ചാളം ആ ഫോട്ടോ ഇട്ടാല്‍ അവനുവേണ്ടിയും ക്വട്ടേഷന്‍ കൊടുക്കണം... ഹല്ല പിന്നെ...
പച്ചാളാ,
അധികം കളിച്ചാല്‍ കുമാറേട്ടന് വാള് വെയ്ക്കുന്ന മറ്റേ പടം ഇടെടാ... (മാര്‍ത്താണ്ടവര്‍മ്മയുടെ വാള് മ്യൂസിയത്തില്‍ നിന്ന് കുമാറേട്ടന് നോക്കാന്‍ കൈയ്യിലെടുത്തിട്ട് തിരികെ വെയ്ക്കുന്ന പടം)
കുമാറേട്ടാ ആദ്യം ഈ വേഡ് വെരി ഒന്നെടുത്ത് കളയാമോ?
ഹ ഹാ ഇതാണ് ബാച്ചീസിന്റെ അവസ്ഥ അല്ലേ, കലക്കന്‍ ഇനി ആകെ കമ്പ്ലീറ്റ് ബാച്ചീസിന്റെയും ഫോട്ടോംസ് ഓരോന്നോരോന്നയി ഇങ്ങട് പോരട്ടെ,
എന്നാലും ഇതു വേണ്ടായിരുന്നു എല്ലാ ബാച്ചീസും അങ്ങ്നെ ഷൈന്‍ ചെയ്ത് നില്ക്ക്വായിയിരുന്നു, ഇനി ഇവര്‍ക്കൊക്കെ എങ്ങെനെ ഒരു പെണ്ണ് കിട്ടും?
കഷ്ടം!!!
ദില്‍ബൂ ചാടിക്കേറി ഇങ്ങനെ ബ്രഹ്മാസ്ത്രം ഒന്നും പ്രയോഗിച്ച് കളയരുത് ക്ഷമ വേണം ക്ഷമ..:)
ഒന്നൂല്ലേലും മറ്റേ സൈഡില്‍ ഇന്ന് അംഗബലം കുറവാ...
പാവം...ഇനി ബാച്ചി എന്നു കേട്ടാല്‍ കുമാറേട്ടന് ക്യാമറ ബാങ്ക് ലോക്കറില്‍ വച്ച് പൂട്ടും...
ദില്ബനെ ഞാന്‍ സന്ദര്‍ശിക്കാം...
ഇത്തിരി മാഷേ ഇങ്ങോട്ട് വരണ്ട. ഇവിടെ പരക്കെ ചിക്കുന്‍ ഗുനിയാ ആണ്.
അഞ്ചാമത്തെ പടത്തിലെ ചെരിപ്പു കണ്ടപ്പോഴാണ് ആളെ മനസ്സിലായത്. എന്നാലും വേണ്ടിയിരുന്നില്ല.
ഹഹഹ...
കുമാര്‍ ജി... റോഡ്/ടാര്‍ പണിക്കാരനായ ഏത് ബ്ലോഗര്‍?
:)
ലവനെ ബാച്ചിക്ലബീന്ന് അടിച്ചുപുറത്താകിയാലോ?
ഇത്രയ്ക്ക് വൃത്തി പാടില്ലാന്നറിഞ്ഞൂടെ? ചായക്കപ്പുകളും, സോഡാകുപ്പികളും, ചിപ്സിന്റെ പാക്കറ്റും എവിടെ?
സമ്മതിക്കത്തില്ല കുമാറേട്ടാ ഇത് ബാച്ചീസിന്റെ വീടല്ല...!!
സാജന്മാഷെ.. ചിരിക്കണ്ട.. ഇങ്ങനെയുള്ളവര്‍ക്കേ പെണ്ണുകിട്ടൂ.. അതറിയില്ലേ? (വാമഭാഗത്തിനോടു ചോദിക്കൂ!)
(ആ മോനിട്ടറേലിതാണെങ്കീ, ക്യാബിനറ്റേലെന്താരിക്കും!)
സിംഹത്തിന്റെ മട ഒരിക്കലും അടുക്കും ചിട്ടയും ഉള്ളതായിരിക്കില്ല. അതാണ് കുമാറേട്ടാ നിങ്ങളവിടെ കണ്ടത്. എന്തായാലും ഇത് വന്‍ ചതിയായിപ്പോയി
(കഴുതപ്പുലിയുടെ മടയും അടുക്കും ചിട്ടയും ഉള്ളതല്ല. ബാച്ചി-നോണ്ബാച്ചി അടി തുടരട്ടെ. ഞാന്‍ കര്‍ക്കിടക കഞ്ഞി കുടിച്ച് രാമായണം വായിച്ച് ഇരിക്കുകയാ. ഇനി കൂമ്പിനിടി ഓണത്തല്ലിനേ ഉള്ളു. ഞാന്‍ സ്കോര്‍ എണ്ണി റഫറിയായി ഇവിടെ ഇരിക്കാം)
അന്നേ ഞാന്‍ പറഞ്ഞതാ "പെണ്ണ് കെട്ടാന്‍..."
അതുനുസരിക്കാഞ്ഞതെത്ര നന്നായി.
(ആ പെങ്കൊച്ച് എന്റെ ജീവനെടുത്തേനെ....)
കുമാറേട്ടാ, ചാണകക്കുഴിയില്നിന്നാണ് പലപ്പോഴും മനോഹരങ്ങളായ ശലഭങ്ങളുണ്ടാകുന്നതെന്ന സത്യമെന്തേ താങ്കള്‍ ഓര്‍ക്കുന്നില്ല? ;)
കുമാറേട്ടാ, ഞാന്‍ പ്രതിഷേധിക്കുന്നു, ശക്തിയുക്തമായി. (യുക്തമായി പുതുതായി വന്ന അസാമി കുട്ട്യാ)
അവിടിവിടങ്ങളില്‍ ചിതറി കിടക്കാതെ കൂട്ടിയിട്ടിരിക്കുന്ന ഷൂസുകളില്‍ അടക്കത്തിന്റെ ബഹിര്‍സ്ഫുരണം( അതെന്തൂട്ട്?) കാണാതെ, അതില്‍ അന്തര്‍ലീനമായ (അതെന്തു കുന്തം?) രൂക്ഷഗന്ധത്തെ വ്യംഗ്യമായി ദ്യോതിപ്പിക്കനെന്ന വ്യാജേന, പട്ടികുഞ്ഞ് അത് കടിച്ചെടുക്കില്ല എന്ന പറഞ്ഞത് ഒന്നാമത്തെ തെറ്റ്. (അഴുക്കും ചെളിയും അടിഞ്ഞ് ഇത്രേം കനമുള്ള ഷൂ കടിച്ചെടുക്കാന്‍ ഒരു പട്ടി കുഞ്ഞിനെങ്ങനെ പറ്റും) ഇത്രയധികം പത്രങ്ങള്‍ വായിക്കുന്നു എന്നതല്ലതെ വലിയ തെറ്റില്ലതെ അടുക്കി വച്ച ഒരു പത്ര കൂമ്പാരത്തില്‍ മോശ്മായി ഒന്നും തന്നെ എനിക്ക് കാണാനാവുന്നില്ല (അയിന് മോശമായി ഒന്നും പറഞ്ഞില്ല എന്നല്ലേ പറയാന്‍ പോണെ? കേട്ടു കേട്ടു)
ഒരു ബാച്ചി കമ്പ്യൂട്ടര്‍ എന്ന് പറയുമ്പോള്‍ ചുരുങ്ങിയ പക്ഷം ഒരു ചായ ഗ്ലാസ്സും, ഒരു ചിപ്സ് പാക്കെറ്റും കമ്പ്യൂട്ടറിനു മുകളില്‍ പ്രതീക്ഷിച്ച എന്നെ തീര്‍ത്തും നിരാശയാക്കി കുറച്ച് വെറും പൊടി മാത്രം. മടക്കി വച്ചിരിക്കുന്ന കിടക്കകകള്‍, കിടക്കയില്‍ വലിച്ചു വാരി ഇടാതെ അയയില്‍ ഇട്ടിരിക്കുന്ന വസ്ത്രങ്ങള്‍, നിലത്തു നിന്നും ഒരു പൊടി പോലും കാലില്‍ പറ്റി അത് കിടക്കയില്‍ ആകാതിരിക്കാന്‍ കിടക്കയുടെ സമീപം വരെ ഉപയോഗിക്കുന്ന ബാത്ത്റൂം സ്ലിപ്പര്‍, ഇതൊന്നും കൂടാതെ മെഴുകുതിരി ഉപയോഗിച്ചായാല്‍ പോലും സ്വന്തമായി ആഹാരം പാചകം ചെയ്തേ കഴുക്കൂ എന്ന് നിര്‍ബന്ധമുള്ളവരാണ് ആ വീട്ടില്‍ എന്ന് ഉറക്കെ വിളിച്ചോതുന്ന അടുക്കള. ഇതിനൊക്കെ പകരം വയ്ക്കാന്‍ ആ പൊടി പറ്റിയ ജോക്കി ബൂട്ട്സിനാവില്ല കുമാരേട്ടാ. മടങ്ങി പോ കുമാരേട്ടാ (എന്തോ). അപമാനങ്ങളേറ്റ് വാങ്ങാന്‍ ബാച്ചി ലൈഫ് ഇനിയും ബാക്കി!
ഡാലീ എനിക്കൊരു കോടാലിയാകുന്ന ലക്ഷണമാണ്.
(ഇസ്രയേലില്‍ വന്നു ക്യാമറ എടുത്താലും ഇതുപോലുള്ള ചിത്രങ്ങള്‍ ആവും കിട്ടുക എന്ന കാര്യം ഈ കമന്റില്‍നിന്നും ഉറപ്പായി.)
ആതേയ്.. അവിടെ അടുപ്പില്‍ പെറ്റുകിടന്ന പൂച്ച വീടുവിട്ടു പോയോ?
ഡാലിയോ, ഒരു വിധത്തില്‍ കടിച്ചിട്ട് പിന്നെ പിടിച്ചിട്ട് പിന്നെ കടിച്ച് പിടിച്ചിരിക്കുകയാണ്. വിശകലനം കണ്ടാല്‍ പിന്നെ കണ്ട്രോള് കിട്ടില്ല.
കുമാര്‍ജിയെ, ക്യാമറ ഏത് സോപ്പിട്ടാ പിന്നെ കഴുകിയത്? ഓണ്‍ലൈനായി മണവും വരുത്തുന്ന പരിപാടി ആരൊക്കെയോ എവിടൊക്കെയോ ഗവേഷിക്കുന്നുണ്ടെന്ന് തോന്നുന്നു.
ഏത് പ്രതികൂല സാഹചര്യങ്ങളും തരണം ചെയ്ത് ആ ഫോട്ടോഗ്രാഫി സീരീസ് പൂര്‍ത്തിയാക്കിയ കുമാര്‍ജിയുടെ അര്‍പ്പണബോധം ഒന്ന് മാത്രം മതി എല്ലാവര്ക്കും പ്രചോദനമായി.
ദൈവമേ, ഇത്രേം വൃത്തിഹീനമായ സ്ഥലത്താണോ ഞാന്‍ ... സോറി, ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന ബാച്ചിലര്‍ താമസിക്കുന്നത്? ച്ഛായ്! മോശം. എന്നാലും എന്റെ കുമാറേട്ടാ, ചിത്രം കണ്ടിട്ട് നല്ല ചിത്രം എന്നു പറയാന്‍ കൂടി പറ്റണില്ല്യാലോ.
ബൈ ദ വേ, കുമാറേട്ടന് എപ്പൊ ദുബായിയില്‍ പോയി. എങ്ങിനെ ഒപ്പിച്ചു ദില്ബന്റെ വീടിന്റെ ചിത്രം?
ഇവിടെ അടുപ്പില്‍ പൂച്യൊന്നൂല്യാന്ന് ഞാനൊരു പോസ്റ്റ് ഇട്ടന്നെ തെളിയിച്ച്ണ്ട്ടാ.
(http://dalyphoton.blogspot.com/2007/08/blog-post.html)
അതു കണ്ട് പോയി കൊതി പിടിക്ക് കുമാറേട്ടാ.
അയ്യോ വക്കരി വിശകലനം തുടങ്ങ്യാ ഞാന്‍ സ്റ്റാന്‍ഡ് വിടും. ക്ലബിലെ പഴേ ദേവേട്ടന് പോസ്റ്റ് വിശകലന, ഞാന്‍ ഈ ജന്മത്ത് മറകൂല്യാ.
വക്കാരി ഇനിയിപ്പോള്‍ സബ്ഹെഡ് വച്ച് ഇതിനെ കയറി അനലൈസ് ചെയ്യുമോ? ഞാന്‍ ഡാലിയെ കൊണ്ട് മറുപടി പറയിക്കും.
വക്കാരിസിന്ഡ്രോം, വക്കാരി ഫോബിയ, വക്കാരിമാനിയ, വക്കാരിസീനിയ, ഒക്കെ ബ്ലോഗില്‍ ചെത്തി നില്ക്കുന്ന കാലമാണ്.
ഡാാാാായ്..... (വീരപാണ്ഡ്യന് സിനിമയിലെ വില്ലന്റെ ടോണില്‍)
ശ്രീജീ....കിണ്ടര്‍ പണ്ണറിയാ? (തെറിയാവുമോ ദൈവമേ?)
കുമാറേട്ടന് ഈ കമന്റ് ചാറ്റില്‍ കാണിച്ച് തന്നത് നിന്റെ കഷ്ടകാലം. അമേരിക്കയുമായി കോട്ടക്കല്‍ പഞ്ചായത്തിന് എക്സ്റ്റ്രഡിഷന് ട്രീറ്റി ഉണ്ടെടാ. നാണമുണ്ടോഡേയ്? ഇതൊക്കെ ബ്ലോഗിലിട്ടോളാന് സമ്മതിച്ചിരിക്കുന്നു. വഷളന്‍. നീയോ നാറി.. ഇനി ബാക്കിയുള്ളോരെ കൂടി നാറ്റിക്കാനായിട്ട്.
നിന്നെ ഞാന്‍ നക്ഷത്രമെണ്ണിയ്ക്കുമെടാ. (അമേരിക്കേടെ ഫ്ലാഗില്‍ എത്ര നക്ഷത്രമുണ്ടെന്ന് പറഞ്ഞാല്‍ മുട്ടായി തരാം)
അപ്പോള്‍ ഡാലിയുടെ അടുപ്പില്‍ പൂച്ചയല്ലാതെ പുലിയാണോ പെറ്റു കിടക്കുന്നത് ?
പ്രസവിച്ചുകഴിയുമ്പോള്‍ ഒരു നല്ല പുലിക്കുട്ടിയെ എനിക്കും തരണം.
വീട്ടിന്റെ മുന്നില്‍ കെട്ടിയിടാനാ.. ഈ ബ്ലോഗില്‍ പറഞ്ഞിട്ടുള്ള ബ്ലോഗര്‍ ഉടനെ എന്നെ പറന്നുവരാന്‍ ചാന്‍സ് ഉണ്ട്. ധൈര്യമായിട്ട് പബ്ലീഷ്ചെയ്തോളൂ എന്നു പറഞ്ഞതാണെങ്കിലും ഇപ്പോള്‍ എനിക്ക് ഭീഷണി മെയിലുകള്‍ ചറപറാന്നു അയക്കുന്നു.
അയ്യയ്യോ..അയ്യോടാ പുലിയൊക്കെ പ്രസവിക്കണ ആ അടുപ്പ് എവിട്യാന്ന് പണ്ട് ബിക്കു പറഞ്ഞണ്ട്. ഒന്നോര്‍ത്ത് നോക്കിക്കേ. അല്ലെങ്കില്‍ ഞാന്‍ ലിങ്കിടാം.
(പിന്നെയ് സത്യം പറയാം ഇവിടെ അടുപ്പില്യ്യാ മൈക്രോവേവാ. അഹ്ഹാ അഹ്ഹഹാ)
ഇതില്‍നിന്ന് എനിയ്ക്ക് മനസ്സിലായത്...
ഇവര്‍ക്ക് ഒളിയ്ക്കാനൊന്നുമില്ല.
കപട ഇമേജുകളുടെ ഭാരമില്ല
പൂട്ടിവെയ്ക്കുന്നതിനോട് താല്‍പ്പര്യമില്ല
ഈ പടങ്ങള്‍ ആരുകണ്ടാലും ഒന്നും നഷ്ടപ്പെടാനില്ല
വൃത്തി, അടുക്ക് ചിട്ട തുടങ്ങിയ അടിച്ചേല്‍പ്പിക്കപ്പെട്ട വ്യവസ്ഥാപിത മൂല്യങ്ങളില്‍ വിശ്വാസമില്ല.
അടിyക്കഡാ കുമാറേട്ടനെ...
(ശ്രീജി വേണങ്കി ഒറ്റയ്ക്ക് അടിച്ചോട്ടെ)
ഫ്രണ്ട്ഷിപ്പ് ഡേയായിട്ട് ഇങ്ങനെ ഒരു ചതി വേണ്ടായിരുന്നു...
പാവം ശ്രീജിത്ത്..
ബാച്ചികള്‍ക്കു സ്വസ്ഥമായി ജീവിക്കാനും വയ്യെന്നായി. ആ പടത്തില്‍നിന്നു നമുക്കു മനസ്സിലാക്കാവുന്ന കാര്യങ്ങളുണ്ട്. ആ ബാച്ചി അടുക്കും ചിട്ടയുമുള്ള ബാച്ചിയാണ്. കിടക്കുന്ന പായ, പുതപ്പ് തുടങ്ങിയ മടക്കി വയ്ക്കും. ഷൂ ഊരുന്നത് ഏതെങ്കിലുമൊരിടത്തു കൂട്ടിയിടും. കഴിക്കുന്നപാത്രം കഴുകി വയ്ക്കും....നമ്മളൊക്കെ ഇനിയും വളരേണ്ടിയിരിക്കുന്നു. ആ ബാച്ചിക്കു നമോവാകം.
ഓഫ്
കുമാറേട്ടാ, ക്യാപ്ഷന്‍സ് കലക്കി.
ഈ ബ്ലോഗര്‍ ഇപ്പോള്‍ പ്രതികരിച്ചത്
(ചിത്രം1) ചെരുപ്പുകള്‍ പോളിഷ് ചെയ്യാനായി കൂട്ടിയിട്ടതാണ്
(മൂന്ന് മാസത്തില്‍ ഒരിക്കല്‍ പോളിഷ് ചെയ്യാറുണ്ട് എന്ന് അയല്‍ക്കാരും സാക്ഷ്യപ്പെടുത്തി)
(ചിത്രം2) പത്രക്കാരന് പഴയ പത്രങ്ങള്‍ തൂക്കി വില്‍ക്കാനാണ് അടുക്കി വെച്ചിരുന്ന പത്രം എടുത്ത് പുറത്തിട്ടത് (വെള്ളിയാഴ്ച സിനിമാപരസ്യം നോക്കാനും ടബ്ലൊയിഡിലെ അര്ദ്ധനഗ്നഫോട്ടോകളും അല്ലാതെ പത്രവായന് ഈബ്ലോഗെര്ക്ക് ഇല്ലെന്ന് സഹമുറിയന്മാരും സാക്ഷ്യപ്പെടുത്തി)
(ചിത്രം3)കമ്പ്യൂട്ടറില്‍ വൈറസ് കയറാതിരിക്കാന്‍ “ഹൈറൊഗ്ലിഫിക്സ് ലിപിയില്‍“ എഴുതിയ മൂലമന്ത്രം ആണിത്. (“ഇതില്‍ കയറുന്ന വൈറസുകള്‍ക്ക് വയറിളക്കം പിടിച്ച് മരിക്കട്ടെ” എന്ന് ഹെല്‍സിങ്കി യൂണിവേര്സിറ്റി ആ ലിപി ഡീകോഡ് ചെയ്ത് വ്യാഖ്യാനിച്ചിട്ടുണ്ട്. പൊടി പിടിക്കാന്‍ ആയി 3 മാസം കഷ്ടപ്പെട്ടു എന്ന് ബ്ലൊഗെര്‍)
(ചിത്രം 4) “ബെഡില്ലാത്ത ഇതെന്ത് ബെഡ് റൂം?” എന്നാണ് ബ്ലോഗെര്‍ പ്രതികരിച്ചത്
(ചിത്രം 5)പ്രതികരണം ഇല്ല (കാരണം അത് സഹവാസിയുടേതാണല്ലോ)
(ചിത്രം 6) അന്ന് ആ ഗ്യാസ് അടുപ്പിന്റെ ഹാപ്പി ബെര്‍ത്ത്ഡേ ആയിരുന്നു. (കഴിഞ്ഞ 1 വര്‍ഷം തങ്ങളെ സഹായിച്ച അടുപ്പിന്റെ ബെര്‍ത്ത്ഡേ കേക്ക് മുറിച്ച് ആഘോഷിക്കുന്നത് ഇത്ര വലിയ തെറ്റാണൊ? പാത്രം കഴുകുന്നത് മോശം ശീലമാണോ)
(ചിത്രം 7) എല്ലാ ദിവസം 180 നൊട്ടിക്കല്‍ മൈല്‍ (എത്ര??? എന്തൊന്ന്???) ദൂരം പൊടിപാറുന്ന പാറയിടുക്കിലൂടെ കുതിരയെ ഓടിച്ചാല്‍ ഇതിലും കൂടുതല്‍ പൊടി പിടിക്കും എന്ന് പഴയ കൌബൊയ് സിനിമകളെ അനുസ്മരിച്ച് ബ്ലോഗെര്‍ പ്രസ്ഥാവിച്ചു?
അതൊക്കെ പോട്ടെ സത്യം പറ ആരാ ഈ ബ്ലൊഗെര്‍???
ഇനിയും സസ്പെന്‍സ് വേണൊ?
ഡിങ്കഡിങ്കോ ഡിങ്കാ.. ആ ബ്ലോഗറുടെ കമന്റും ഇതിനു മുകളില്‍ ഉണ്ട്. ഡിങ്കന് എന്ന ബ്ലോഗറെ അടക്കം നമുക്ക് സംശയിക്കാം.
കുമാറേട്ടാ...
ആ മുറിയില്‍നിന്ന് ഇടിക്കട്ട വല്ലതും കിട്ടിയാരുന്നോ? കൂടെ ബാലമര, ബാലമംഗളം തുടങ്ങിയ പുസ്തകങ്ങളെന്തെങ്കിലും?
ഡിങ്കനെ പിടിച്ചേ....... ഓടിവായോ!!!!!
ബാച്ചികള്ക്കെതിരായി ആഞ്ഞടികള്‍ തുടരുന്ന സാഹചര്യത്തില്‍ ബുധനാഴ്ച ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ സംഘടനയുടെ ദേശീയ പ്രഡിഡന്റ് എപിജെ അബ്ദുല്‍ കലാം പണിമുടക്ക് ഉദ്ഘാടനം ചെയ്യും.
അട്ടഹസിച്ചു ചിരിക്കണമെന്നുണ്ട്, പക്ഷേ ആറുമാസം ബാച്ചിയായി ഇരുന്നപ്പോള്‍ എന്റെ വീടും ഇതുപോലെ ആയിരുന്നു എന്നാലോചിക്കുമ്പോള്‍...ശ്രീജിത്തേ, എനിക്കു മനസ്സിലാവും.. സാരമില്ല, ഇതെല്ലാം സാധാരണ.
പക്ഷേ ആറുമാസം ബാച്ചിയായി ഇരുന്നപ്പോള്‍...
അപ്പോള്‍ ഗിന്നസ്സുകാരെ അറിയിച്ചില്ലേ ദേവേട്ടാ? ജീവിതത്തില്‍ ആകപ്പാടെ ആറുമാസം മാത്രം ബാച്ചിയായിട്ടിരുന്ന ആള്-ഉണ്ടായി ഏഴാം മാസം തന്നെ കെട്ടിയ ദേഹം...
(തല്ലരുത്, തല്ലേലരുത്, തലല്ലരുത്... ) :)
:-)
കിച്ചണും കമ്പ്യൂട്ടറും കണ്ടിട്ട് ഫീലായി (പഴയകാലം ഫീലായീന്ന്)
(പിടിച്ചിട്ട് കിട്ടുന്നില്ല)
അന്‍പതേ !
ഇവിടെ ആള്ക്കാര് ആര്‍ത്തു ചിരിക്കാനെന്താ കാരണം? ഫോട്ടോകളിലെന്താ എന്താ ഇത്ര തമാശ? ഒന്നും കാണുന്നില്ലല്ലോ!
കുമാറേട്ടാ,
ഈ ഫോട്ടോസ് ആദ്യം കണ്ടപ്പോ ഞാന്‍ ഞെട്ടി..ഇനി ഞാനറിയാതെ കുമാറേട്ടന് എന്റെ റൂമിലെങ്ങാനും വന്നോ..പിന്നെ ആ സ്റ്റൌവിന്റെ മുകളീലൊട്ടിച്ച നോട്ടീസ് കണ്ടപ്പൊളാണു സമാധാനമായത്..നമുക്ക് അതവിടില്ല..(അതിട്ടിട്ടും കാര്യമില്ലാത്തതു കൊണ്ടാണേ..) പിന്നെ “നമുക്കിതൊക്കെ ക്ലീനാക്കാന് ഒരു വേലക്കാരിയെ വെയ്ക്കാം ” എന്ന സ്ഥിരം കമന്റ് കേട്ട് കേട്ട് ഇപ്പോ തറയും ചുമരുകളും വരെ നമ്മളെ തെറിവിളിച്ച് തുടങ്ങിയിരിക്കുന്നൂ...
ഒ.ടോ : ബാംഗ്ലൂര്‍ ബാച്ചീ ബ്ലോഗ്ഗേര്‍സ് ജാഗ്രതൈ..കുമാറേട്ടന് മീറ്റിനൂ വരുമ്പോള്‍ സൂക്ഷിക്കുക...
ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് പലരും രണ്ട് ദിവസായി ലീവിലാന്ന് കേള്‍ക്കുന്നു. മീറ്റ് പ്രമാണിച്ച് കുമാറേട്ടന് ക്യാമറയുമായി ബാംഗ്ലൂര്‍ എത്താന്‍ സാധ്യതയുണ്ടെന്ന്. വീട്ടിലെക്കെങ്ങാന് വന്നാലോ?
ഏ എന്ത് ചാത്തനും ബാംഗ്ലൂര്‍ തന്നല്ലേന്നോ?
ഞാനിപ്പോ ഓഫീസില്‍ തന്നാ താമസം. വീടില്ല. എന്തിനാ വെറുതേ വാടകകൊടുത്ത് കാശു കളയുന്നത്?
ബാംഗ്ലൂര്‍ ബാച്ചീസ്..നമ്മുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറായോ..കുമാറേട്ടന് മീറ്റിനു വന്നാല്‍ കെണി വെച്ചു പിടിക്കാനുള്ളത്..ബാച്ചികളുടെ സ്വകാര്യതയിലേക്കു കൈ കടത്താന്‍ ഇനി ധൈര്യപ്പെടരുത്..ഓക്കേ..
ഡേയ് ബാച്ചി..ആ റൂമില്‍ നിന്നും കുമാറേട്ടന് എടുത്ത ഒരു ഫോട്ടോ (അതിവിടെ ഇട്ടിട്ടില്ല) ഇടാതിരിക്കാന്‍ നീ കാലു പിടിച്ചെന്നും ബാക്കി ഫോട്ടോകളെല്ലാം എവിടെ വേണേ ഇട്ടോ എന്നു സമ്മതം കൊടുത്തെന്നും കുമാറേട്ടന് പറഞ്ഞല്ലോ..ശരിയാണോ..?
[കുമറേട്ടാ..ചൂടു വെള്ളം റെഡിയല്ലേ..?]
bachimada ugran kazhchakal
ഹഹ
Post a Comment